വ്മലയിന്‍കീഴ്: മാറനല്ലൂര്‍ കരിങ്ങല്‍ കണ്ടംകുളങ്ങര സുശീലഭവനില്‍ രഞ്ചു എന്നു വിളിക്കുന്ന അജികുമാര്‍(27) വീടിനുസമീപത്തെ കനാലില്‍ മുങ്ങിമരിച്ചത്. കൊലപാതകമെന്ന് ആരോപിച്ച് മാതാവ് സുശീല കാട്ടാക്കട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച കോടതി 24 മണിക്കൂറിനകം എഫ്‌ഐആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ മാറനല്ലൂര്‍ എസ്‌ഐക്ക് ഉത്തരവ് നല്‍കി. ഉത്തരവ് ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് സുശീലയും അവരുടെ അഭിഭാഷകന്‍ അഡ്വ.സന്തോഷും പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പരേതനായ കൊറ്റംപള്ളി കേശവന്റെയും സുശീലയുടെയും ഏക മകനാണ് രഞ്ചു. ആഗസ്ത് 17ന് കണ്ണൂരിലെ മിലിട്ടറി അക്കാദമിയില്‍ പരിശീലനത്തിന് പോകാനിരുന്ന രഞ്ചുവിനെ 15ന് രാവിലെ 9.30 ഓടെ സമീപവാസികളായ മൂന്ന് സുഹൃത്തുക്കള്‍ വീട്ടില്‍നന്ന് വിളിച്ചിറക്കിക്കൊണ്ടുപോയതായിരഞ്ചുവിന്റെ അമ്മ സുശീല കാട്ടാക്കട കോടതയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്ന് സുഹൃത്തുക്കളോടൊത്ത് രാവിലെ മുതല്‍ ഉച്ചവരെ കറങ്ങിനടന്ന രഞ്ചുവിനെ മദ്യപിച്ച് അവശനിലയില്‍ സമീപത്തുള്ള മാര്‍ക്കറ്റില്‍ സുഹൃത്തുക്കള്‍ കൊണ്ടിരുത്തി. അവിടെ നിന്ന് അവശനിലയിലായ രഞ്ചുവിനെ ബൈക്കിനു നടുവിലിരുത്തിയാണ് സമീപത്തെ കനാലില്‍ കുളിക്കാന്‍ കൊണ്ടുപോയത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ബിജുവിനെ തൂക്കി എടുത്താണ് വെള്ളത്തിലിറക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സുശീല വ്യക്തമാക്കി. കനാലില്‍ മൂന്നരയടി പൊക്കത്തില്‍ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. അരമണിക്കൂറിനുശേഷം രഞ്ചു മുങ്ങിമരിച്ച വിവരമാണ് പുറംലോകമറിഞ്ഞത്. സംഭവത്തിനുശേഷം കേസന്വേഷിച്ച മാറനല്ലൂര്‍ പോലീസ് അന്വേഷണം പ്രഹസനമാക്കിയതായും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും സുശീല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: