കോഴിക്കോട്: മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ആംവെയ്ക്കെതിരെ ക്രൈംബ്രാഞ്ച് കൂടുതല്‍ നടപടികളിലേക്ക്. ആംവെയുടെ ഇന്ത്യന്‍ ഉടമകളായ ഷറാബ് സുരേഷ് ഷ്റോഫ്, പല്ലവി സുരേഷ് ഷ്റോഫ് എന്നിവരെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പി. പി.എ. വത്സന് പറഞ്ഞു. ദമ്പതികളും ഡല്‍ഹി സ്വദേശികളുമായ ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. ഇന്നലെ കൊച്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്ത കേരള റിജീനല്‍ മാനേജര്‍ രാജ്കുമാറിനെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ആംവെ ഉല്പന്നങ്ങള് നല്കി തട്ടിപ്പിന്നിരയായി എന്ന് കാണിച്ച് കുണ്ടമംഗലം സ്വദേശി വിശാലാക്ഷി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍മാത്രം 2010ല്‍ 93 കോടിയുടെയും 11ല്‍ 82 കോടിയുടെയും 12ല്‍ ഇതുവരെ 43.4 കോടി രൂപയുടെയും ബിസിനസ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഭിച്ച രേഖകളും കമ്പ്യൂട്ടറുകളില്‍ നിന്നുള്ള വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. പ്രൈസ് ചിറ്റ്സ് ആന്റ് മണിസര്‍ക്കുലേഷന്‍ ബാനിംഗ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും തങ്ങള്‍ ബിസിനസ് നടത്തുകമാത്രമാണെന്ന കമ്പനിയുടെ അവകാശവാദം തെറ്റാണെന്നും എസ്.പി. പി.എ. വല്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: