പട്ടാമ്പി: എല്ലാവിഭാഗത്തില്‍പ്പെട്ട ഹൈന്ദവരെയും ഒരുമിച്ചു നിര്‍ത്താനുള്ള വേദി സൃഷ്ടിക്കുയാണ് വിശ്വഹിന്ദുപരിഷത്തിന്റെ ലക്ഷ്യമെന്ന് അഖിലഭാരതീയ സേവാപ്രമുഖ് മധുകര്‍ ദീക്ഷിത് അഭിപ്രായപ്പെട്ടു. രാഷ്ട്രത്തോടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം നിറവേറ്റുക എന്നതാണ് പരിഷത് ചെയ്യുന്നത്. മൂന്നുദിവസം നീണ്ടു നില്ക്കുന്ന സേവാശിബിരം തൃത്താലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് പി. നാരായണന് അധ്യക്ഷതവഹിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഹരിത (കവയിത്രി), ഗോപാലന് (മണ്‍പാത്ര നിര്‍മ്മാണം), കേശവദാസ പൊതുവാള് (വാദ്യകല), ഹേമന്തകുമാര്‍ (നാടകസംവിധായകന്‍), ഇ.ശ്രീകണ്ഠന് (പാക്കനാര്‍ കാരണവര്‍), പത്മനാഭന് എന്നിവരെ ആദരിച്ചു. എം.കൃഷ്ണകുമാര്‍, എ.സി. ചെന്താമരാക്ഷന്, വി. മോഹനന്, കെ.വി. സുകുമാരന്‍, വി.പി. രവീന്ദ്രന്, എം.രാമചന്ദ്രന്, കൊളത്തൂര്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: