മുംബൈ: പാന്റലൂണ്‍ റീട്ടെയിലും ഫ്യൂച്ചര്‍ വെന്‍ച്വേഴ്സ് ഇന്ത്യയും തങ്ങളുടെ ഫാഷര്‍ ബിസിനസ് വേര്‍പ്പെടുത്തുന്നു. പുതിയ ലിസ്റ്റഡ് യൂണിറ്റിന് കീഴിലേക്ക് ഇരുകമ്പനികളേയും കൊണ്ടുവരാനാണ് ശ്രമം. പാന്റലൂണ്‍ റീട്ടെയിലിന്റേയും ഫ്യൂച്ചര്‍ വെന്ച്വേഴ്സിന്റേയും കീഴിലുള്ള ഫാഷന്‍ ബ്രാന്‍ഡുകള്‍ ഒക്കെയും ഫ്യൂച്ചര്‍ ഫാഷന്‍ എന്ന യൂണിറ്റിന്റെ കീഴിലേക്ക് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം 1226 കോടി രൂപ യുടെ കടബാധ്യതയും ഈ പുതിയ യൂണിറ്റിന് കൈമാറും.
പാന്റലൂണ്‍ റീട്ടെയിലിന്റെ ഓഹരി ഉടമകള്‍ക്ക് ഓരോ മൂന്ന് ഓഹരികള്‍ക്കും ഒന്ന് എന്ന അനുപാതത്തില്‍ ഫ്യൂച്ചര്‍ ഫാഷന്റെ ഓഹരി ലഭിക്കും. ഫ്യൂച്ചര്‍ വെന്‍ച്വേഴ്സിന്റെ ഓഹരി ഉടമകള്‍ക്ക് ഓരോ 31 ഓഹരികള്‍ക്കും രണ്ട് എന്ന അനുപാതത്തിലായിരിക്കും ഫ്യൂച്ചര്‍ ഫാഷന്റെ ഓഹരി ലഭിക്കുക. പ്രൈവറ്റ് അല്ലെങ്കില്‍ പബ്ലിക് ഓഫറിങ് മുഖേന 15 ബില്യണ്‍ രൂപ സമാഹരിക്കാനും പദ്ധതിയുണ്ടെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കിഷോര്‍ ബിയാനി പറഞ്ഞു. ഇതാനായി ഓഹരി ഉടമകളുടെ അനുമതി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: