ന്യൂഡല്‍ഹി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച സാധിക്കില്ല എ.കെ ആന്റണി വ്യക്തമാക്കി.സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന നടത്തും. എല്ലാ കണ്ടെയ്നറുകളിലും സുരക്ഷാ പരിശോധന നടത്തും. ഇതു കരാറിന്റെ ഭാഗമാണെന്നും പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.പദ്ധതിക്കായി കബോട്ടാഷ് നിയമം ഇളവുചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തുവെങ്കിലും പ്രതിരോധവകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചാല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ കാര്യക്ഷമമായും വേഗത്തിലും പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: