കോഴിക്കോട്: കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ കേരള തുടങ്ങുന്നതിനായുള്ള പദ്ധതി റിപ്പോര്‍ട്ട് ഇതുവരെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അജിത് സിങ്ങുമായി ചര്‍ച്ച നടത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറഞ്ഞത്. താന്‍ അധികാരമേറ്റെടുത്ത ശേഷം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.എയര്‍ ഇന്ത്യയുടെ യാത്രാനിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഉന്നതതല യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: