കൊച്ചി: പരസ്യബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന കൊച്ചി മേയര്‍ ടോണി ചമ്മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി എറണാകുളം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഗാന്ധിസ്ക്വയറില്നിന്നും ആരംഭിച്ച മാര്‍ച്ച് നഗരസഭ ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് പ്രസംഗിച്ചു. സി.ജി.രാജഗോപാല്‍, നിയോജകമണ്ഡലം നേതാക്കളായ കെ.എസ്.സുരേഷ് കുമാര്‍, വി.ആര്.വിജയകുമാര്‍, കെ.ടി.ബിനീഷ്, ടി.ബാലചന്ദ്രന്, പി.ബി.സുജിത്, സന്ധ്യ ജയപ്രകാശ്, പി.ജി.അനില്‍ കുമാര്‍, സജിനി രവികുമാര്‍, ദിലീപ് കുമാര്‍, ഉപേന്ദ്രനാഥ പ്രഭു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: