കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിന്റെ 2011 ലെ പി.എസ് ജോണ്‍ പുരസ്കാരം പ്രശസ്ത സാഹിത്യനിരൂപകയും അദ്ധ്യാപികയുമായ ഡോ.എം. ലീലാവതിക്ക്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നവംബര്‍ 13 ന് ഉച്ചകഴിഞ്ഞ് 3 ന് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് സമ്മാനിക്കും. ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
എഴുത്തുകാരി, വിമര്‍ശക, അദ്ധ്യാപിക എന്നീ നിലകളിലെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ലീലാവതിക്ക് പുരസ്കാരം നല്കാന് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. കേരള പ്രസ് അക്കാഡമിയിലെ മലയാളം അദ്ധ്യാപിക എന്ന നിലയില്‍ പത്രപ്രവര്ത്തനരംഗത്തിനു നല്കിയ സംഭാവനകളും കമ്മിറ്റി വിലയിരുത്തി.
എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകാംഗവും മുന്‍ പ്രസിഡന്റും മലയാള മനോരമയുടെ മുന്‍ ബ്യൂറോ ചീഫുമായ അന്തരിച്ച പി.എസ് ജോണിന്റെ സ്മരണ നിലനിര്‍ത്താന്‍, സ്വന്തം കര്‍മ്മമേഖലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മലയാളികള്ക്കാണ്് പുരസ്കാരം നല്‍കുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ. ശ്രീധരന്, വി.ജെ. കുര്യന്, വി.എസ് അച്യുതാനന്ദന്, അടൂര്‍ ഗോപാലകൃഷ്ണന്, കെ.ആര്. ഗൗരിയമ്മ, അമ്മന്നൂര്‍ മാധവചാക്യാര്‍, ഡോ.പി.കെ വാര്യര്‍, അഞ്ജു ബോബി ജോര്‍ജ്, ഡോ.ജി മാധവന്‍നായര്‍, സുകുമാരി, കലാമണ്ഡലം ഗോപി തുടങ്ങിയവരാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: