കൊച്ചി: ഇന്ത്യന്‍ നാവികസേനയില്‍ 25 വര്‍ഷം പിന്നിട്ട ‘ഐഎന്‍എസ് വിരാട്’ കൊച്ചിയിലെത്തി. ഇന്ത്യന്‍ നാവികസേനയുടെ ദക്ഷിണ നാവികസേനാ ആസ്ഥാനത്താണ് വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് നങ്കൂരമിട്ടിരിക്കുന്നത്. കൊച്ചി കപ്പല്‍ശാലയില്‍ വാര്‍ഷിക അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി മൂന്ന് മാസക്കാലം വിരാട് കൊച്ചിയിലുണ്ടാകും.
ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സേവനമേഖലയില്‍ കര്‍മ്മനിരതനായ ഐഎന്‍എസ് വിരാട് 2012 മെയ് 12നാണ് 25 വര്‍ഷം പൂര്‍ത്തിയാക്കിയത്. കടലിലെ കയങ്ങളില്‍ നങ്കൂരമിട്ട് രാജ്യാതിര്‍ത്തി സുരക്ഷയില്‍ സേവനനിരതനായ ഐഎന്‍എസ് വിരാട് വിമാനവാഹിനി ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. 53 വര്‍ഷക്കാലം രണ്ട് രാജ്യങ്ങളുടെ നാവികസേനയുടെ ഭാഗമായി മാറുകയും, ഒട്ടേറെ യുദ്ധങ്ങളില്‍ സേനയ്ക്കൊപ്പം മുന്നണി പോരാളിയായി മാറുകയും ചെയ്തതിന്റെ ചരിത്രമാണ് ഐഎന്‍എസ് വിരാടിന്റേത്.
1940കളില്‍ ബ്രിട്ടീഷ് റോയല്‍ നേവിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത് 1959 നവംബറില്‍ കമ്മീഷന് ചെയ്ത എച്ച്എംഎസ് ഹെര്മസാണ് 1987 മുതല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി മാറിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട്. 28 വര്‍ഷക്കാലം റോയല്‍ നേവിയില്‍ സേവനമനുഷ്ഠിച്ച ഹെര്‍മസ് 1987 മെയ് 12നാണ് ഇന്ത്യന്‍ നാവികസേനയിലെത്തി കര്‍മ്മനിരതയായത് ഐഎന്‍എസ് വിരാടില്‍ യുദ്ധസജ്ജമായി. 20ഓളം സീഹാരിയര്‍ പോര് വിമാനങ്ങള്‍, സീകിങ്ങ്, എച്ച്എഎല്‍ ധ്രുവ്, ചേതക് ഹെലികോപ്ടറുകള്‍, ബാരക് മിസെയില്‍, ബോഫോഴ്സ് തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരങ്ങളുമുണ്ട്. 28,000 ടണ്‍ ശേഷിയുള്ള വിരാട് വിമാനവാഹിനിയുടെ നീളം 226.5 മീറ്ററാണ്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മെയില്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഐഎന്‍എസ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് നാവികസേനാ തലവന്മാരും 18 കമാന്റിങ്ങ് ഓഫീസര്‍മാരുമടങ്ങുന്ന വലിയൊരു നാവികസേനാംഗങ്ങളുടെ കര്മ്മമേഖലകൂടിയാണ് ഐഎന്‍എസ് വിരാടിന്റേത്.
ഇന്ത്യന്‍ നാവികസേനയിലെ കാല്‍നൂറ്റാണ്ടുകാലത്തെ സേവനത്തിനിടയില്‍ സപ്തസാഗരങ്ങളുടെ ആഴങ്ങളിലൂടെ ഐഎന്‍എസ് വിരാട് ഇതിനകം അഞ്ചുലക്ഷം നോട്ടിക്കല്‍ മെയില്‍ ദൂരം സഞ്ചരിച്ച് കഴിഞ്ഞു. 40,000 മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനിടയില്‍ 20,000 മണിക്കൂറും നിതാന്ത്രജാഗ്രതയുമായി കടല്പ്പരപ്പുകളിലാണ് കര്‍മ്മനിരതനായത്.
ഇന്ത്യന്‍ നാവികസേനയിലേക്ക് 1986 ഏപ്രിലില്‍ കടന്നെത്തിയ ഐഎന്‍എസ് വിരാട് 1987 മെയ് 12നാണ് നാവികസേനാംഗമായത്. പത്തുവര്‍ഷം കാലാവധി തീരുമാനിച്ച് സേനാംഗമായ ഐഎന്‍എസ് വിരാട് 25 വര്‍ഷം പിന്നിടുമ്പോഴും ഇനിയും ആറ് വര്‍ഷത്തെ പ്രവര്ത്തനകാലാവധികൂടി പിന്നിട്ട് 2018ലാണ് വിരമിക്കുക. 2008ല്‍ റഷ്യന്‍ വിമാനവാഹിനിയായ ‘ഗോര്ഷേവ്’ ലഭ്യമാകുന്നതോടെ വിരാടിന് ലഭ്യമാകേണ്ട വിശ്രമഘട്ടം ഇനിയും നീണ്ടുപോകുകയാണ്.
കാല്‍നൂറ്റാണ്ടിന്റെ കര്‍മ്മനിരതയുടെ കാലഘട്ടത്തിനിടയില്‍ ഒട്ടനേകംതവണ കൊച്ചി കപ്പല്‍ശാലയിലാണ് ഐഎന്‍എസ് വിരാടിന്റെ അറ്റകുറ്റപ്പണികള്‍ നടന്നത്. 1993ല്‍ ബ്രിഡ്ജില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മേജര്‍ റിപ്പയറിങ്ങ് നടത്തിക്കൊണ്ട് ഐഎന്‍എസ് വിരാട് ശക്തനായി വീണ്ടും നീറ്റിലിറങ്ങി. തുടര്‍ന്ന് 1999ലും 2003ലും 2004ലും മെച്ചപ്പെട്ട അറ്റകുറ്റപ്പണികള്‍ നടത്തി. കര്‍മ്മമേഖലയില്‍ ഊര്ജസ്വലനാക്കിയ ഐഎന്‍എസ് വിരാട് 2008ല്‍ വിരമിക്കാനിരിക്കുകയായിരുന്നു. റഷ്യന്‍ വിമാനവാഹിനിയുടെ അട്ടിമറിയെത്തുടര്‍ന്ന് പത്ത് വര്‍ഷംകൂടി കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുവാനുള്ള ശേഷിക്കായി നടന്ന മേജര്‍ വര്‍ക്ക് ഐഎന്‍എസ് വിരാടിനെ ആധുനിക യുദ്ധസജ്ജീകരണത്തിന്റെ വിമാനവാഹിനിയാക്കി മാറ്റുകയും ചെയ്തു.
2010 മാര്‍ച്ചിലും 2011 ജൂലൈയിലും കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ഐഎന്‍എസ് വിരാടിന്റെ 2012ലെ കൊച്ചിയിലെ ആഗമനം 53 വയസ് പിന്നിട്ട് ഇന്ത്യന്‍ നാവികസേനയില്‍ കാല്‍നൂറ്റാണ്ടിന്റെ സേവന പാരമ്പര്യത്തിന്റെ നേട്ടവുമായാണ്. മൂന്ന് മാസക്കാലം നീളുന്ന അറ്റകുറ്റപ്പണികര് തീര്‍ത്ത് പുതുവര്‍ഷത്തില്‍ ഐഎന്‍എസ് വിരാട് വീണ്ടും സമുദ്രത്തിന്റെ കയങ്ങളിലേക്ക് രാജ്യാതിര്‍ത്തി സുരക്ഷാ ദൗത്യവുമായി കര്‍മ്മനിരതനാകും.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: