പാലക്കാട്: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ 50-ാം വര്‍ഷം പിന്നിടുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന് ജന്മനാട്ടില് ഊഷ്മളമായ സ്വീകരണം നല്കുന്നു. 13 ന് വൈകിട്ട് 3.30 ന് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ബിജെപി നേതാവ് വെങ്കയ്യ നായിഡു, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍, എം.ബി. രാജേഷ് എംപി, അബ്ദുള്‍ സമദ് സമദാനി, എം.പി. വീരേന്ദ്രകുമാര്‍, പി.ഇ.ബി. മേനോന്, വി. മുരളീധരന്, കെ. രാമന്‍പിള്ള, എംഎല്‍എമാരായ സി.പി. മുഹമ്മദ്, കെ. അച്യുതന്, ഷാഫി പറമ്പില്‍, നഗരസഭാ ചെയര്മാന് അബ്ദുള്‍ ഖുദ്ദൂസ്, സി.കെ. പത്മനാഭന്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ് എന്നിവര്‍ സംസാരിക്കും. പാലക്കാട് പൗരാവലിയാണ് സ്വീകരണപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: