വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമ വിദേശകാര്യ സെക്രട്ടറിയായി (സെക്രട്ടറി ഒഫ് സ്റ്റേറ്റ്) ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡറായ സൂസണ്‍ റൈസിനെ നിയമിച്ചേക്കും. ഹിലരി ക്ലിന്റണ് ജനുവരിയില്‍ വിരമിക്കുന്ന ഒഴിവിലാണിത്.
സെനറ്റിന്റെ വിദേശബന്ധ സമിതി അദ്ധ്യക്ഷനായ ജോണ്‍ കെറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡൊനിലന് എന്നിവരുടെ പേരും പരിഗണനയിലുണ്ടെങ്കിലും സൂസന് റൈസിനാണ് മുന്‍ഗണന ലഭിക്കുകയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: