കണ്ണൂറ്: വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂറ്, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ വരുന്ന ജനുവരി ൩൧നുള്ളില് സിന്‍ഡിക്കേറ്റ് ബാങ്കിണ്റ്റെ ൬ പുതിയ ശാഖകള്‍ തുറക്കുമെന്ന് ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.അജ്ഞനേയ പ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ രാജ്യത്തെ നിലവിലുള്ള ൨൭൩൮ ശാഖകള്‍ എന്നത് ഈ സാമ്പത്തികവര്‍ഷം എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെ ൫൦൦൦ എന്ന ലക്ഷ്യത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന ബാങ്കിംഗ് അവലോകനയോഗത്തില്‍ സാമ്പത്തിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഏറ്റവും നല്ല ബാങ്കായി സിന്‍ഡിക്കേറ്റ് ബാങ്കിനെ തെരഞ്ഞെടുത്തു. മികച്ച ഗ്രാമീണ ബാങ്കിനുള്ള പുരസ്കാരവും ബാങ്കിന് ലഭിച്ചിട്ടുണ്ട്. ൫൦൦ മില്ല്യണ്‍ ഡോളര്‍ വിദേശബോണ്ട് ബാങ്കിന് നിലവിലുണ്ട്. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഫെസ്റ്റിവല്‍ സീസണിണ്റ്റെ ഭാഗമായി ഹൗസിംഗ് ലോണുള്പ്പെടെ വിവിധ ലോണുകള്‍ ൧൦.൫ ശതമാനം പലിശയ്ക്ക് നല്കിവരുന്നതായും അദ്ദേഹം പറഞ്ഞു. ൭൫,൦൦൦ രൂപയുടെ വിസ, ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ്, റുപ്യ കിസാന്‍ കാര്‍ഡ് തുടങ്ങിയ സംരംഭങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതായും ബാങ്കിന് നിലവില്‍ ൨൫൦൦ കോടി രൂപയുടെ വായ്പയും ൧൫൦൦ കോടിയുടെ നിക്ഷേപവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിണ്റ്റെ മൊത്തം ലാഭം ൬൬൬ കോടിയില്‍ നിന്ന് ഈവര്‍ഷം ഇതുവരെ ൯൦൪ കോടിയായി ഉയര്‍ന്നു. ൩൫.൭൧ ശതമാനമാണ് ലാഭത്തിണ്റ്റെ വളര്‍ച്ചാനിരക്ക്. വിദ്യാഭ്യാസ വായ്പയായി രാജ്യത്താകെ ൨,൪൨൫ കോടി രൂപ നല്കി. കണ്ണൂറ് റീജിയണില്‍ മാത്രം ൧൧൭ കോടിയാണ് വിദ്യാഭ്യാസ വായ്പ നല്‍കിയത്. കൃഷി, ചെറുകിട മേഖലയിലും ഭവന നിര്‍മ്മാണ മേഖലയിലുമുള്ള വായ്പയിലും ബാങ്കിങ്ങ് വളര്‍ച്ച കൈവരിക്കാനായി. ഇടപാടുകാര്‍ക്ക് ബാങ്കില്‍ ചെല്ലാതെ ബാങ്ക് ഇടപാടുകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഇ-ബ്രാഞ്ച് പരീക്ഷണാടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ ആരംഭിച്ചു. കര്‍ഷകര്‍ അടക്കമുള്ള ഇടപാടുകാരെ സഹായിക്കാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിനാശമോ മറ്റോ കാരണം ബുദ്ധിമുട്ടിലാകുന്നവരെ സഹായിക്കാന്‍ വായ്പ പുനഃക്രമീകരിച്ച് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും അഞ്ജനേയ പ്രസാദ് പറഞ്ഞു. കണ്ണൂറ് റീജീണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. അശോകനും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: