മട്ടന്നൂറ്‍: ഐബി പരിസരം ഉള്‍പ്പെടുന്ന ജൈവസങ്കേതം വ്യാപാരികളെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ തട്ടിയെടുക്കാനുള്ള മട്ടന്നൂറ്‍ നഗരസഭയുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. ബിജെപി പ്രക്ഷോഭത്തിലേക്ക്. തലശ്ശേരി-വളവുപാറ റോഡ് വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ മറയാക്കിയാണ് നഗരത്തിലെ ഏക പച്ചത്തുരുത്തും വാവല് സങ്കേതവും ക്ഷേത്രഭൂമിയുമായിരുന്ന ഐബി പരിസരം സ്വന്തമാക്കാന്‍ നഗരസഭ ശ്രമിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഈ ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ ഇരമുന്നണികളും മട്ടന്നൂരില്‍ പരസ്പരം കൈകോര്‍ത്തിരിക്കുകയാണ്. ലീഗിണ്റ്റെ കൈവശമുള്ള പൊതുമരാമത്ത് വകുപ്പിനെയും തദ്ദേശസ്വയംഭരണ വകുപ്പിനെയും കൊണ്ട് സര്‍ക്കാര്‍ സ്ഥലം നഗരസഭക്ക് വിട്ടുനല്‍കി ഷോപ്പിങ്ങ് കോംപ്ളക്സ് നിര്‍മ്മിക്കാനാണ് നഗരസഭാ കൗണ്‍സിലിലെ ചിലരുടെ ശ്രമം. നഗരസഭയിലെ ഇടതു-വലതു മുന്നണിയിലെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. ൧൯൪൯ ല്‍ മട്ടന്നൂറ്‍ മധുസൂധനന് തങ്ങളുടെ അധീനതയിലേക്ക് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ തിരികെ ലഭിച്ച ദേവസ്വം ഭൂസ്വത്താണ് ഐ.ബി കോമ്പൗണ്ട്. പൊതുസ്വത്തെന്ന നിലയില്‍ രാജ്യത്തെ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഐബി ഉള്‍പ്പെടുന്ന കോമ്പൗണ്ട് പൊതുമരാമത്ത് വകുപ്പിന് കരാര്‍ മുഖേന കൈമാറുകയായിരുന്നു. പൊതുമരാമത്ത് സ്ഥാപനമെന്ന നിലയില്‍ നിന്നും മാറി ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കേണ്ടിവന്നാല്‍ അതിന് നിയമസാധുതയില്ലാതാവുമെന്നും ഭൂസ്വത്ത് ക്ഷേത്രം ദേവസ്വത്തിലേക്ക് വന്നുചേരുമെന്നുമാണ് കരാര്‍. ഐ.ബി കോമ്പൗണ്ട് വ്യാപാരികള്‍ക്ക് പുനരധിവാസത്തിന് ഉപയോഗിക്കാനായി സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയാല്‍ പഴയ കരാര്‍ അവസാനിക്കുമെന്നതാണ് സ്ഥിതി. കോടികള്‍ വിലമതിക്കുന്ന ക്ഷേത്രഭൂമി വ്യാപാരികളെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ തട്ടിയെടുക്കാനുളള നീക്കത്തിനെതിരെ ബിജെപിയും വിവിധ ഹിന്ദു സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെതിരെ നിയമനടപടികളും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി മട്ടന്നൂറ്‍ നിയോജക മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: