കൊച്ചി: കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ കൃഷ്ണയ്യരുടെ വസതിയിലെത്തി അനുഗ്രഹം തേടിയ കൊടിക്കുന്നിലിനെ കൃഷ്ണയ്യര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സുരേഷിനെ നേരില്‍ കാണുന്നത് ആദ്യമായാണെന്നും സാധാരണക്കാരുടെ പ്രതിനിധിയായ കൊടിക്കുന്നിലിനെ കേന്ദ്രമന്ത്രിയായി കാണാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. കുബേരന്മാരുടെ നാടായ അമേരിക്കയില്‍ ഒബാമ ജയിച്ചു. ഇവിടെ കൊടിക്കുന്നിലിലൂടെ ഇല്ലായ്മയുള്ളവര് ജയം നേടിയെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രതിനിധിയായ കൊടിക്കുന്നില്‍ സുരേഷിന് രാഷ്ട്ര നിര്‍മ്മാണത്തിനുള്ള എല്ലാ സഹായവും ചെയ്തു നല്‍കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
കൂലിവേലക്കാരന്റെ മകനായ തനിക്ക് പിന്‍ബലമേകിയത് കൃഷ്ണയ്യരെ പോലെയുള്ളവരുടെ നിലപാടുകളാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനുള്ള ഭാഗ്യമുണ്ടായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തന്റെ സ്ഥാനലബ്ധി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി ഉപയോഗിക്കുമെന്നും കൃഷ്ണയ്യരുടെ വാക്കുകള്‍ തന്നെ കൂടുതല്‍ കര്മ്മനിരതനാക്കുമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: