ന്യൂദല്‍ഹി: ഗുജറാത്തില്‍ കോണ്‍സുലേറ്റ് തുറക്കാന്‍ യു.കെ. ആലോചിക്കുന്നതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജെയിംസ് ബെവന് പറഞ്ഞു. ഗുജറാത്ത് സര്‍ക്കാരിനെതിരെ യു.കെ ഏര്‍പ്പെടുത്തിയ ഉപരോധം അടുത്തിടെ പിന്‍വലിച്ചിരുന്നു. 2002ലെ കലാപക്കേസില്‍ വിചാരണ പൂര്‍ത്തിയായെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തസാഹചര്യത്തിലാണ് ഗുജറാത്ത് സര്‍ക്കാരിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ യു.കെ തീരുമാനിച്ചത്.
കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിച്ചുവെന്നും ബെവെന് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടന്റെ ദേശീയ താല്‍പ്പര്യത്തിനനുസരിച്ചാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഡിയുടെ പ്രധാനമന്ത്രി സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒക്ടോബറിലാണ് ഗുജറാത്ത് സര്‍ക്കാരിനെതിരായ ഉപരോധം ബ്രിട്ടണ് പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി ബെവന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബ്രിട്ടണ് ഉപരോധം പിന്‍വലിച്ചതിനെത്തുടര്‍ന്ന് മോഡിയുടെ വിസാനിയമം സംബന്ധിച്ചുള്ള പ്രശ്നം പുന:പരിശോധിക്കാന്‍ യുഎസും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: