തീര്‍ത്ഥതിരുവനന്തപുരം : വൈദികകാലത്തെക്കുറിച്ച് വിശ്വസികളില്‍ അവബോധം സൃഷ്ടിക്കുവാന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വേദ-വൈദിക വിഷയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ ശാസ്ത്രാര്‍ത്ഥ സഭകള്‍ സംഘടിപ്പിക്കണമെന്ന് മുഞ്ചിറമഠം സ്വാമിയാര്‍ ത്രിപുഷ്പാഞ്ജലി തിരുമലേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥ അഭിപ്രായപ്പെട്ടു. സ്വാമിയാര്‍ അവരോധ വാര്‍ഷികം കിഴക്കേ സ്വാമിയാര്‍ മഠത്തില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രാര്‍ത്ഥ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിയാര്‍.മുഞ്ചിറമഠം മാനേജര്‍ അഡ്വ.കന്യാകുളങ്ങര ആര്‍.സുബ്രഹ്മണ്യന്‍ പോറ്റി അധ്യക്ഷനായിരുന്നു. ഇതിനോടനുബന്ധിച്ച് നടന്ന വിഷ്ണുസഹസ്രനാമജപത്തിന് വൈദികര്‍ ഇടമന നാരായണന്‍ പോറ്റി നേതൃത്വം നല്‍കി. ടി.എസ്.സുബ്രഹ്മണ്യം, രാമചന്ദ്രന്‍ നായര്‍, മഹാബലേശ്വരന്‍ പോറ്റി, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: