രുവനന്തപുരം : ചാരക്കേസില്‍ കരുണാകരനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുവാന്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം താനും പങ്കാളിയായിരുന്നുവെന്ന് ചെറിയാന് ഫിലിപ്പ്.നാഷണലിസ്റ്റ് ലോയേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐഎസ്ആര്‍ഒ ചാരക്കേസ്. കോടതിവിധി വിരാമമമോ? വഴിത്തിരിവോ? എന്ന വിഷയത്തെപ്പറ്റി സിമ്പോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തിനും നരസിംഹറാവുവിനും റോയ്ക്കും ഐബിയ്ക്കും അതില്‍ പങ്കുണ്ട്. ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങളും അതില്‍ അറിയാതെതന്നെ പങ്കാളികളാവുകയും അസത്യം പ്രസിദ്ധീകരിക്കുകയും ചെയ്തു.സംസ്ഥാന ചെയര്മാന് അഡ്വ.ഹാമിദ് എസ്.വടുതല വിഷയം അവതരിപ്പിച്ചു. എ.കെ.ശശീന്ദ്രന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.വര്‍ക്കല ബി.രവികുമാര്‍, ഭാസുരേന്ദ്രബാബു ഉഴവൂര്‍ വിജയന്, ബാബു കാര്ത്തികേയന്, അഡ്വ.മുജീബ് റഹ്മാന്, അഡ്വ.ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: