കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നാഷണല്‍ സര്‍വ്വീസ് സ്കീമും സംയുക്തമായി അദ്ധ്യാപകര്‍ക്കായി അവയവദാന ബോധവല്‍ക്കരണത്തെക്കുറിച്ച് ഏകദിന സെമിനാര്‍ ‘പുനര്‍ജനി’ നടത്തും.
നവംബര്‍ 9-ാം തീയതി വെള്ളിയാഴ്ച്ച രാവിലെ 9.00 മണിക്ക് അമൃതേശ്വരി ഹാളില്‍ ഏകദിന സെമിനാറിന്റെ ഉല്‍ഘാടനം കൊച്ചി മേയര്‍ ടോണിചമ്മണി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. അവയവദാന ബോധവല്‍ക്കരണത്തെക്കുറിച്ച് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തയ്യാറാക്കിയ ശശികളരിയല് സംവിധാനം ചെയ്ത ഹ്രസ്വച്ചിത്രം “ഒരു കനിവിന്റെ ഓര്‍മ്മയ്ക്കായ്” പ്രദര്‍ശിപ്പിക്കും.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം മേധാവി ഡോ:സുധീന്ദ്രന്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ:വി.എന്‍.ഉണ്ണി, കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാദര്‍ ഡേവിഡ്ചിറമേല്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസ്സോസ്സിയേറ്റ് പ്രൊഫസ്സര്‍ ഡോ:നോബിള്‍, എന്‍.എസ്.എസ്. സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എ.സുബൈര്‍കുട്ടി, ഡോ:പുനീത്ധര്, കെ.എം.എ പ്രസിഡന്റ് എസ്.ആര്.നായര്‍, ഡോ:സുധീര്‍.ഒ.വി., ഡോ:ദിനേശ് ബാലക്യഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: