ന്യൂദല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ഗൂഗിളിന്റെ മിനി ടാബ്ലറ്റായ നെക്സസ് 7 ഇന്ത്യന്‍ വിപണിയിലെത്തി. ആപ്പിളിന്റെ ഐ പാഡ് മിനിക്കും ആമസോണിന്റെ കിന്ഡലിനും വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെങ്കിലും ഒരു വന്‍ വിപണി ലക്ഷ്യമിട്ടാണ് നെക്സസ് 7 ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് മുതല്‍ നെക്സസ് 7 ലഭ്യമായി തുടങ്ങും.
8 ജിബി മോഡലാണോ 16 ജിബി മോഡലാണോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുകയെന്ന കാര്യം വ്യക്തമല്ല. വൈഫൈ കണക്ടിവിറ്റിയുളളതാണ് ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പനയ്ക്കെത്തിയിട്ടുള്ള മോഡലുകള്‍.
ജെല്ലി ബീന്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് 4.1 വേര്‍ഷനിലാണ് നെക്സസ് 7 പ്രവര്‍ത്തിക്കുന്നത്. 1280ത 800 പിക്സല്‍ റസലൂഷനോട് കൂടിയ ഈ മോഡലിന് 7 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. എന്‍വിഡിയ ടെഗ്ര 3 പ്രൊസസറോട് കൂടിയ നെക്സസ് 7 ന്റെ മെമ്മറി 1 ജിബിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: