തിരുവനന്തപുരം : യാതൊരു മാനദണ്ഡവുമില്ലാതെ ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. അഴിമതിയും വിലക്കയറ്റവും കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാകൂലി വര്‍ദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. യുഡിഎഫില്‍ ഉടലെടുത്ത പ്രതിസന്ധികളില്‍നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബസ് ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: