സ്വന്തം ലേഖകന്‍
കാസര്‍കോട്: ജില്ലയില്‍ അനധികൃത കോഴിക്കടത്ത് വ്യാപകം. സര്‍ക്കാര്‍ നിരോധനം കാറ്റില്‍പ്പറത്തി ദിവസേന കര്‍ണ്ണാടക അതിര്‍ത്തി കടന്നെത്തുന്നത് പതിനഞ്ചിലേറെ കോഴിലോറികള്‍. അനധികൃത കോഴിക്കടത്ത് വ്യാപകമാകുമ്പോഴും നടപടിയെടുക്കാനാകാതെ ഇരുട്ടില്‍ത്തപ്പുകയാണ് അധികൃതര്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാമെങ്കിലും ജില്ലയില്‍ ഇതുവരെയായി കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. ആറ് കോഴിലോറികള്‍ മാത്രമാണ് ജില്ലയില്‍ ഇതുവരെ പിടികൂടിയത്. റവന്യു ഇണ്റ്റലിജന്‍സ് അധികൃതരുടെ നേതൃത്വത്തില്‍ പിടികൂടിയ വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയോ പിഴചുമത്തുകയോ ചെയ്തിട്ടില്ല. കേസെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും നികുതി വെട്ടിച്ചതിന് പിഴചുമത്തുകമാത്രമാണ് ചെയ്യാന്‍ കഴിയുകയെന്നും റവന്യു അധികൃതര്‍ പറയുന്നു. എന്നാല്‍ പിഴ ഈടാക്കുന്നതിലെ നടപടി ക്രമത്തിന് ആവശ്യമായി വരുന്ന സമയദൈര്‍ഘ്യം സ്ഥിതി സങ്കീര്‍ണമാകുന്നു. പക്ഷിപ്പനിയുടെ ഭീതിനിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്രയും നേരം കോഴിയെ പിടിച്ചുവെച്ചാല്‍ ജനരോക്ഷമുണ്ടാകുമെന്നാണ് റവന്യു അധികൃതരുടെ പേടി. അതിനാല്‍ ഉടന്‍ തന്നെ കോഴിവണ്ടി മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയും അവര്‍ അതിര്‍ത്തി കടത്തി കര്‍ണാടകയിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്യും. അതിര്‍ത്തി കടത്തി വിടുന്ന കോഴിലോറികള്‍ അതേ ലോഡുമായി നിമിഷങ്ങള്‍ക്കുള്ളില്‍ ഊടുവഴികളിലൂടെ കേരളത്തിലേക്ക് കടക്കുകയാണ്. നിയമലംഘനത്തിന് പിടിയിലായാലും കേസോ പിഴശിക്ഷയോ ഇല്ലെന്ന സാഹചര്യം കോഴിക്കടത്ത് സംഘങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുകയാണ്. പക്ഷിപ്പനി കാരണം കോഴിക്ക് വിലയിടിഞ്ഞ കര്‍ണ്ണാടകയില്‍ നിന്നും ചുളുവിലക്ക് വാങ്ങി കേരളത്തില്‍ വിറ്റ് ലക്ഷങ്ങള്‍ കൊയ്യുകയാണ് കോഴിക്കടത്ത് സംഘങ്ങള്‍. നിരോധനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് സ്ഥിതി ഗുരുതരമാക്കുന്നത്. റവന്യു ഇണ്റ്റലിജന്‍സ്, പോലീസ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ കൂട്ടായ നടപടികളാണ് ആവശ്യം. ഇക്കാര്യത്തില്‍ പോലീസിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ നടപടിയെടുക്കേണ്ടത് തങ്ങളല്ലെന്നാണ് പോലീസ് സ്റ്റേഷനുകളില്‍ നിന്നും നല്കുന്ന മറുപടി. കഴിഞ്ഞദിവസം റവന്യു ഇണ്റ്റലിജന്‍സ് അധികൃതര്‍ പിടികൂടിയ കോഴിവണ്ടി ഹൊസ്ദുര്‍ഗ്ഗ് സ്റ്റേഷനില്‍ മണിക്കൂറുകളോളം പിടിച്ചിട്ടിരുന്നുവെങ്കിലും കേസെടുത്തില്ല. നിരോധന ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസിന് മുകളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. സര്‍ക്കാര്‍ സംവിധാനത്തെ പോലും വെല്ലുവിളിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് കോഴിക്കടത്ത് സംഘങ്ങള്‍ പദ്ധതി നടപ്പിലാക്കുന്നത്. പത്തും പിതിനഞ്ചും വാഹനങ്ങള്‍ വരെ കോഴിക്കടത്ത് വാഹനങ്ങള്‍ക്ക് അകമ്പടി പോകാറുണ്ടെന്ന് റവന്യു അധികൃതര്‍ പറയുന്നു. അതുകൊണ്ട് തന്നെ റവന്യു ഇണ്റ്റലിജന്സിണ്റ്റെ പരിശോധന കോഴിക്കടത്ത് വാഹനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാനാകും. ഊടുവഴികളിലൂടെ ലോഡുകള്‍ കൃത്യമായി എത്തേണ്ടിടത്ത് എത്തുകയും ചെയ്യും. കേരള രജിസ്ട്രേഷന് വാഹനങ്ങള്‍ ഉപയോഗിച്ചാണ് അധികവും കോഴിക്കടത്തുന്നത്. പിടികൂടിയാല്‍ തന്നെ ജില്ലയിലെ ഫാമുകളില്‍ നിന്നും കൊണ്ടുവരുന്നതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യുന്നു. സാഹസികമായി വാഹനങ്ങള്‍ പിടികൂടിയാലും പിഴയോ കേസോ ഇല്ലാത്തതും റവന്യു ഇണ്റ്റലിജന്സിനെ വിഷമിപ്പിക്കുന്നു. രണ്ട് ലക്ഷത്തോളം രൂപ പിഴയും ഡ്രൈവര്‍ക്കെതിരെയും പാസ് ഉടമയ്ക്കെതിരെയും വാഹന ഉടമയ്ക്കെതിരെയും കേസെടുക്കേണ്ടതുമായ കുറ്റമാണ് നിസാരമായി ഒഴിവാക്കപ്പെടുന്നത്. കോഴികടത്ത് സംഘങ്ങള്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്. അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ അധികൃതരുടെ ഒത്താശയോടെയാണ് കോഴിവണ്ടികള്‍ ജില്ലയിലേക്ക് കടത്തുന്നതെന്നാണ് ആരോപണം. പിടികൂടിയ വണ്ടികള്‍ പോലീസ് അകമ്പടിയോടെ അതിര്‍ത്തി കടത്തിവിടാന്‍ പോയപ്പോള്‍ അപ്രത്യക്ഷമായ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ കേരള കോഗ്രസ്സിണ്റ്റെ മുതിര്‍ന്ന നേതാവാണ് കോഴികടത്ത് സംഘങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: