പെരുമ്പാവൂര്‍: കോണ്‍ഗ്രസ് എ-ഐ ഗ്രൂപ്പ്പോര് വീണ്ടും ശക്തമാകുവാന്‍ പെരുമ്പാവൂരില്‍ വേദിയൊരുങ്ങുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എഗ്രൂപ്പിന്റെ ശക്തി പ്രകടനത്തിന് ബദലായി ഐഗ്രൂപ്പ് ശക്തി പരീക്ഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍ നേതാക്കള്‍ ഇവയെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും സത്യം ഇതുതന്നെയാണെന്ന് അനുയായികള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് സ്വീകരണ പരിപാടിയൊരുക്കുകയാണ് ഐ ഗ്രൂപ്പ്. യഥാര്‍ത്ഥ ഐഎന്‍ടിയുസി തങ്ങളാണെന്ന് അവകാശവാദമുയര്‍ത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് റ്റി.എച്ച്.മുസ്തഫ, മകന് സക്കീര്‍ ഹുസൈന്, ബെന്നിബഹനാന് എംഎല്‍എ തുടങ്ങിയവര്‍ പ്രത്യേക സമ്മേളനവും നടത്തിയിരുന്നു. മന്ത്രിമാരെയും എംഎല്‍എ മാരെയും പങ്കെടുപ്പിക്കുമെന്ന് എ വിഭാഗം അവകാശമുന്നയിച്ചെങ്കിലും ബെന്നിബഹനാന് അടക്കമുള്ളവര്‍ അന്ന് പങ്കെടുത്തിരുന്നില്ല. പി.പി.തങ്കച്ചനും, ടി.പി.ഹസ്സനും കൂട്ടരും ചേര്‍ന്നാണ് പാരവച്ചതെന്ന് ടി.എച്ച്.മുസ്തഫ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ 17ന് നടക്കുന്ന പ്രകടനവും സമ്മേളനവും മുസ്തഫക്കും എ ഗ്രൂപ്പിനുമുള്ള മറുപടിയായാണ് കരുതുന്നത്. യോഗത്തില്‍ അഖിലേന്ത്യ നേതാവ് ജി.സഞ്ജീവ റെഡ്ഡിയെ പങ്കെടുപ്പിച്ച് തിളക്കം വര്‍ധിപ്പിക്കാനാണ് ഐ വിഭാഗത്തിന്റെ ശ്രമം. മുസ്തഫയും കൂട്ടരും നടത്തിയത്. ഐഎന്‍ടിയുസിയുടെ റാലി ആയിരുന്നില്ലെന്നും, ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മേല്‍ഘടകത്തോട് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ടി.പി.ഹസ്സന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുസ്തഫക്കും കൂട്ടര്‍ക്കും ഐഎന്‍ടിയുസിയുടെ ഭരണഘടന എന്തെന്ന് അറിയില്ലെന്നും പ്രതിപക്ഷം കാണിക്കാത്ത മര്യാദകേടാണ് കോണ്‍ഗ്രസിനോട് കാണിക്കുന്നതെന്നും ഹസ്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: