കൊച്ചി: പെരുമ്പാവൂരില്‍ ദേവസ്വം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കെട്ടുനിറ ചടങ്ങ് നടത്തുന്ന അവകാശം ലേലം ചെയ്യാനുള്ള ദേവസ്വം തീരുമാനത്തെ ചോദ്യംചെയ്താണ് ഹര്‍ജി. ആരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ലേലം നിര്ത്തിവെച്ചിരിക്കുവാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ളയും ഹര്‍ജി പരിഗണിച്ചു. 50 വര്‍ഷമായി താന്‍ ശബരിമലയില്‍ പോകുന്നുവെന്നും പെരിസ്വാമിയെ ലേലം നടത്തി തീരുമാനിക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ലേലം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: