വാഷിങ്ങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച് ഹിന്ദു അമേരിക്കന്‍ വനിത തുളസി ഗബ്ബാര്‍ഡ്. യുഎസ് കോണ്‍ഗ്രസിലേക്ക് ആദ്യമായാണ് ഒരു ഹിന്ദു വിശ്വാസി തെരഞ്ഞെടുക്കപ്പെടുന്നത്. ആറിന് നടന്ന യുഎസ് തെരഞ്ഞെടുപ്പില്‍ തുളസി യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു മതവിശ്വാസിയായ തുളസി ഹവായില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കെ.ക്രോലിയെയാണ് പരാജയപ്പെടുത്തിയത്. രാജ്യത്തെ ഹിന്ദുക്കളുടെ വിജയമായാണ് ഇതിനെ കാണുന്നതെന്ന് തുളസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
50 സ്റ്റേറ്റുകളില്‍ നിന്ന് 120,000 വോട്ടുകളാണ് തുളസിക്ക് ലഭിച്ചത്. കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഹിന്ദു വനിതയും തുളസി തന്നെയാണ്. ഹവായിയില്‍ ന്യൂനപക്ഷമാണ് ഹിന്ദുക്കള്‍. എന്നാല്‍ ആരും തന്നോട് വിവേചനം കാണിച്ചിട്ടില്ലെന്ന് തുളസി പറഞ്ഞു. അമേരിക്കയിലെ ആയിരക്കണക്കിന് വരുന്ന ഹിന്ദുക്കള്‍ക്ക് താന്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രസിഡന്റ് ബരാക് ഒബാമ തനിക്ക് വലിയ പിന്തുണ നല്‍കിയിരുന്നു.
ഈ നിമിഷം ഹിന്ദു മതത്തിന് അഭിമാനിക്കാം. താന്‍ ഒരു ഇന്ത്യക്കാരിയോ, എനിയ്ക്ക് ഇന്ത്യന്‍ പാരമ്പര്യമോ ഇല്ല. എന്നാല്‍ ഹിന്ദുത്വത്തില്‍ താന്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്ന് തുളസി പറഞ്ഞു. അച്ഛന് മൈക്ക് ഗബ്ബാര്‍ഡ് ഹവായിലെ സ്റ്റേറ്റ് സെനറ്ററാണ്. അമ്മ കരോള്‍ പോര്‍ട്ടര്‍ അധ്യാപികയാണ്. 31 കാരിയായ തുളസി ഇരുപത്തൊന്നാം വയസിലാണ് രാഷ്ട്രീയത്തിലെത്തിയത്. ഹവായി സെനറ്റിലേക്ക് തെരഞ്ഞെടുക്കെപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിത തുളസിയായിരുന്നു. ഇരുപത്തിമൂന്നാം വയസില്‍ ഹവായിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഇരുപത്തിയെട്ടാം വയസില്‍ കുവൈറ്റ് സൈനിക സേനയുടെ ബഹുമതിയും തളസിയെത്തേടിയെത്തി. ഇതുവരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലാത്ത തുളസി യുഎസ് കോണ്‍ഗ്രസിലേക്കുള്ള കന്നിജയത്തിനുശേഷം ഇന്ത്യ സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ഭക്തയായ തുളസിക്ക് വൃന്ദാവനം സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം മുന്‍ കാലങ്ങളില്‍ പോലും തുളസി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: