ശ്രീനഗര്‍: കാശ്മീരിലെ രജൗറിയില്‍ ഭീകരന് പിടിയിലായതായി പോലീസ് വ്യക്തമാക്കി. പിടിയിലായ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഷോക് അലി എന്ന ഭീകരനാണ് പോലീസിന്റെ പിടിയിലായത്. കാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയതെന്ന് മുതിര്‍ന്ന പോലീസ് സൂപ്രണ്ട് മുബാഷര്‍ ലെറ്റീഫ് വ്യക്തമാക്കി. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പല കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.അതേസമയം ഇയാള്‍ ഏത് ഭീകരസംഘടനയുടെ വക്താവാണെന്ന് വിവരം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: