തലശ്ശേരി: വ്യാജരേഖ ചമച്ച് വിശ്വാസവഞ്ചന നടത്തിയ കേസില്‍ കോടതിയില്‍ ഹാജരാവാതെ മുങ്ങിനടന്ന കെ.സുധാകരന് എംപിയുടെ ഡ്രൈവറെ വീട് വളഞ്ഞ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് നടാലിലെ മാധവി സദനത്തില്‍ വി.കെ.വിനോദ്കുമാറിനെ (൪൧)യാണ് എസ്ഐ ബിജു ലൂക്കോസും സംഘവും അറസ്റ്റ് ചെയ്തത്. വിനോദ്കുമാറിണ്റ്റെ ഉടമസ്ഥതയിലുള്ള കെഎല്‍ ജെ ൯൩൯൫ കാറിണ്റ്റെ നമ്പര്‍ കെഎല്‍ ൧൪ സി ൪൩൭൨ എന്ന് മാറ്റിയ കുറ്റത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. വ്യാജനമ്പര്‍ ഉപയോഗിച്ച് രേഖയുണ്ടാക്കി ലോണ്‍ തരപ്പെടുത്തിയെന്നും പരാതിയുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ൧൪ ദിവസത്തേക്ക് റിമാണ്റ്റ് ചെയ്തു. മറ്റ് പല കേസിലും പ്രതിയാണ് വിനോദെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: