ന്യൂദല്‍ഹി: രണ്ടാമതും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമയെ ഇന്ത്യ അഭിനന്ദിച്ചു. പ്രധാനമന്ത്രി മന്മോഹന് സിങ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവര്‍ അദ്ദേഹത്തിന് അഭിനന്ദന സന്ദേശമയച്ചു. ഒബാമയുടെ വിജയത്തെ സ്വാഗതം ചെയ്യുന്നതായി ഇരുവരും അറിയിച്ചു.
ഒബാമയുടെ വിജയം ഇന്ത്യ- യുഎസ് ബന്ധങ്ങള്‍ കൂടുതല്‍ വ്യാപ്തിയുള്ളതാക്കാനും പരസ്പര സഹകരണം വര്‍ധിപ്പിക്കാനും ഉപകരിക്കുമെന്നു വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പരസ്പര വിശ്വാസത്തിലുള്ള ജനാധിപത്യപരവും മൂല്യാധിഷ്ഠിതവുമായ ഉഭയകക്ഷി സഹകരണം വിപുലമാക്കും.
ആഴത്തിലുള്ള സൗഹൃദവും നയതന്ത്രബന്ധവും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: