ചണ്ഡീഗഡ്: ഹരിയാനയിലെ കെയ്താളില് വിദ്യാര്‍ഥിനിയെ ബൈക്ക് യാത്രക്കാരന് വെടിവച്ചു കൊന്നു. മറ്റൊരു വിദ്യാര്‍ഥിനിക്കു ഗുരുതരമായി പരുക്കേറ്റു. സ്കൂളിലേക്കു പോകും വഴി വിദ്യാര്‍ഥിനികള്‍ക്കു നേരേ മോട്ടോര്‍ സൈക്കിളിലെത്തിയ ആള് നിറയൊഴിക്കുകയായിരുന്നു.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ മൃതദേഹവുമായി കെയ്താള്- പട്യാല പാത ഉപരോധിച്ചു. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കു നേരേ കല്ലേറുണ്ടായി. പോലീസ് സമയത്തിനെത്തിയില്ലെന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേ ഹരിയാനയില്‍ അക്രമം വര്‍ധിക്കുന്നതിനിടെയാണു പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: