കാസര്‍കോട്: പാക്കിസ്ഥാനില്‍ നിന്നും കേരളത്തിലേക്ക് കള്ളനോട്ട് കടത്തി വിതരണം െ ചെയ്തതിന് ഇണ്റ്റര്‍പോള്‍ പിടിയിലായ അബൂബക്കര്‍ ഹാജിക്ക് കാസര്‍കോട് കലാപത്തിലും പങ്ക്. പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെയും ദാവൂദ് ഇബ്രാഹിമിണ്റ്റെയും ഏജണ്റ്റായ അബൂബക്കറിണ്റ്റെ കാസര്‍കോട് കലാപത്തിലെ ബന്ധം സംബന്ധിച്ച നിരവധി തെളിവുകള്‍ ഇയാളെ ചോദ്യം ചെയ്യുന്ന എന്‍ഐഎ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളുടെ ബന്ധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കലാപം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. 2009 നവംബര്‍ 15 നാണ് ലീഗ് റാലിക്കിടെ മതതീവ്രവാദികള്‍ കാസര്‍കോട് ടൗണില്‍ അഴിഞ്ഞാടിയത്. ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെയും ഹിന്ദുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെയും ലീഗ് അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപം അവസാനിപ്പിക്കാനുള്ള പോലീസ് നടപടിക്കിടെ ഒരു ലീഗ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ചിരുന്നു, മുസ്ളീം ലീഗിണ്റ്റെ ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണ് കലാപമെന്നും കലാപത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കലാപം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് നടപടി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ കൈ കഴുകുകയായിരുന്നു. കലാപത്തിന് പിന്നിലെ തീവ്രവാദ ബന്ധം കമ്മീഷന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കമ്മീഷണ്റ്റെ കണ്ടെത്തലുകള്‍ തങ്ങള്‍ക്ക് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞ ലീഗ് യുഡിഎഫ് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി കമ്മീഷനെ പിരിച്ചു വിടുകയാണുണ്ടായത്. ഇപ്പോള്‍ ലീഗ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ചത് സിബിഐ അന്വേഷിക്കുന്നുണ്ടെങ്കിലും മതതീവ്രവാദികള്‍ നടത്തിയ അക്രമം അന്വേഷണ പരിധിയിലില്ല. പാക്കിസ്ഥാനില്‍ നിന്നും കേരളത്തിലെത്തിയ കള്ളനോട്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും കാസര്‍കോട് കലാപം അതിലൊന്നാണെന്നും അബൂബക്കര്‍ ഹാജി മൊഴി നല്‍കിയതായാണ് അറിയുന്നത്. മലബാര്‍ മേഖലയില്‍ കലാപത്തിന് പാക് തീവ്രവാദ സംഘടനകള്‍ വാന്‍ തോതില്‍ പണമൊഴുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ട്. കാസര്‍കോട് മുതല്‍ നാദാപുരം വരെ മലബാര്‍ മേഖലയില്‍ നടന്ന ചെറുതും വലുതുമായ കലാപങ്ങള്‍ക്ക് പിന്നില്‍ അബൂബക്കര്‍ ഹാജിയുടെ പണമൊഴുകിയിട്ടുണ്ട്. ഇയാളുടെ സഹോദരന് കമാല്‍ഹാജി നേരത്തേ തന്നെ കള്ളനോട്ട് കേസില്‍ പോലീസ് പിടിയിലാണ്. ലീഗിണ്റ്റെ തീവ്രവാദബന്ധം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് അബൂബക്കര്‍ ഹാജിയിലൂടെ പുറത്തു വരുന്നത്. ലീഗിലെ പല പ്രമുഖരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഇയാള്‍ക്ക് സംസ്ഥാന മന്ത്രിസഭയിലെ ലീഗ് നേതാവുമായും അടുത്ത ബന്ധമാണുള്ളത്. കാസര്‍കോട് ജില്ലയില്‍ ലീഗിണ്റ്റെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുതിര്‍ന്ന നേതാവും അബൂബക്കര്‍ ഹാജിയുടെ ഉറ്റ സുഹൃത്താണ്. ആഗോള കള്ളനോട്ട് ശൃംഖലയുടെയും തീവ്രവാദ സംഘടനകളുടെയും ഏജണ്റ്റായ അബൂബക്കര്‍ ഹാജിക്ക് കാസര്‍കോട് കലാപത്തിലുള്ള പങ്ക് കലാപത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടായെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്. കലാപത്തില്‍ വിശദമായ അന്വേഷണമുണ്ടായാല്‍ സ്വാഭാവികമായും അത് ചെന്നെത്തുക പ്രമുഖരായ ലീഗ് നേതാക്കളിലേക്കായിരിക്കും. ലീഗ് നേതാക്കളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നിസര്‍ കമ്മീഷനെ പിരിച്ചുവിട്ടതും. കള്ളനോട്ട് കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേസ് എന്‍ഐഎ ഏറ്റെടുത്തത്. കാസര്‍കോടിണ്റ്റെ മത സൗഹൃദാന്തരീക്ഷത്തെ തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് ലീഗ് നേതൃത്വം ആസൂത്രണം ചെയ്തതായിരുന്നു കാസര്‍കോട് കലാപം എന്നത് സംബന്ധിച്ച തെളിവുകള്‍ പുറത്തു വരുന്ന സ്ഥിതിക്ക് അന്വേഷനം ദേശീയ സുരക്ഷാ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യമുയരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: