ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക് വെടിയേറ്റ സംഭവത്തില്‍ താലിബാന് ഭീകരന്റെ സഹോദരി മാപ്പപേക്ഷിച്ചു. തന്റെ സഹോദരന് ചെയ്ത തെറ്റിന് താന്‍ മാപ്പ് ചോദിക്കുന്നു. ഇത് മലാലയെ അറിയിക്കണമെന്നും റെഹാന ഹാലിം പറഞ്ഞു.
റഹാനയുടെ സഹോദരന് 23കാരനായ അത്താഹുള്ള ഖാനാണ് മലാലയെ വെടിവെച്ചത്. അത്താഹുള്ലയുടെ നടപടി തങ്ങളുടെ കുടുംബത്തിന് അപമാനം വരുത്തിവച്ചു. തങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. സഹോദരന്റെ ചെയ്തി സഹിക്കാന്‍ കഴിയില്ലെന്നും റെഹാന പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
മലാല തനിക്ക് സഹോദരിയെപ്പോലെയാണ്. മുഴുവന്‍ കുടുംബത്തിനും വേണ്ടി താന്‍ മലാലയെട് ഖേദം പ്രകടിപ്പിക്കുകയാണ്. മലാലലക്ക് തന്നോടും കുടുംബത്തിനോടും വിരോധമുണ്ടെന്ന് താന്‍ കരുതുന്നില്ല. സംഭവത്തിനുശേഷം അത്താഹുള്ളയെ താന്‍ കണ്ടിട്ടില്ല. ഖാനും സുഹൃത്തുക്കളുമായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. മാലാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും സാധാരണജീവിതത്തിലേക്ക് മടങ്ങിവരട്ടേയെന്നും അവര്‍ പറഞ്ഞു.
ഒക്ടോബര്‍ ഒമ്പതിനാണ് മലാലക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു. കഴുത്തിനും തലക്കും മാരകമായി മുറിവേറ്റ മലാല വിദഗ്ധ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയിലാണ്. അസുഖം ഭേദമായി മടങ്ങിവരുന്ന മലാലെയ വധിക്കുമെന്ന് താലിബാന് ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: