മുബൈ: മുംബൈ വറോളിയിലെ പ്രസിദ്ധമായ സൂഫി ദേവാലയമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കി. ഇസ്ലാമിക ശരിയത്ത് പ്രകാരം സ്ത്രീകള്‍ ഗര്‍ഗയില്‍ പ്രവേശിക്കുന്നത് വിരുദ്ധമായതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ദര്‍ഗയുടെ ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു.
പതിനഞ്ചാം നൂറ്റാണ്ടിലെ സൂഫി വിശുദ്ധനായ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് പ്രര്‍ത്ഥനക്കായി എത്താറുള്ളത്. സ്ത്രീകള്‍ക്ക് ദര്‍ഗക്കുള്ളില്‍ പ്രവേശനമില്ലെങ്കിലും പുറമെ നിന്ന് പ്രാര്ത്ഥിക്കാനം പുഷ്പങ്ങള്‍ അര്‍പ്പിക്കാനും നിയന്ത്രണമില്ലെന്ന് ട്രസ്റ്റി അംഗം റിസ്വാന് അറിയിച്ചു. അതേസമയം,വിലക്ക് നിലവില്‍ വന്നിട്ട് ആറുമാസത്തിലേറെയായെന്ന് വനിത സംഘടനയായ ഭാരതീയ മുസ്ലീം മഹിളാ അന്തോളന്‍ അറിയിച്ചു.
വിലക്കിനെതിരെ സംഘടന രംഗത്ത് വന്നതോടെയാണ് പുറംലോകം അറിയുന്നത്. കുട്ടിക്കാലം മുതല്‍ പ്രര്ത്ഥിച്ചുവന്നിരുന്ന ദര്‍ഗയിലും ശവകുടീരത്തിലും വിലക്കേര്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിഎംഎംഎ നേതാവ് നൂര്ജഹാന് സഫിയ നിയാസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദര്‍ഗ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം വിലക്ക് നേരിട്ടിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സപ്തംബറില്‍ 20 ദര്‍ഗ സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഏഴ് ദര്‍ഗകള്‍ സ്ത്രീകളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ബിഎംഎംഎ പറഞ്ഞു. പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. പ്രവേശനം നിഷേധിച്ച സംഭവം അപമാനകരമാണെന്നും അവര്‍ പറഞ്ഞു.
ആധ്യാത്മികവും,സാമൂഹികവുമായ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പരിഗണനയാണ് ഉള്ളത്. താന്‍ മുസ്ലീമാണ്. ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. സ്ത്രീകളേയും പുരുഷന്മാരേയും തുല്യരായാണ് ദൈവം കാണുന്നത്. സ്തീകളെ മനപ്പൂര്‍വം അവഹേളിക്കുവാനുള്ള നീക്കമാണിതെന്നും നിയാസ് പ്രതികരിച്ചു. ഇസ്ലാമിനെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു. വിലക്ക് ഏര്‍പ്പെടുത്തേണ്ട സമയം കഴിഞ്ഞു. ഇത് സ്ത്രീകളില്‍ ബലമായി അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് മൗലാനാ ഗുലാം ജാവേദ് പറഞ്ഞു.
സ്ത്രീകള്‍ക്കെല്ലാവര്‍ക്കും കൂടിയാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ചിലര്‍ ആചാരങ്ങള്‍ പാലിക്കുന്നില്ലെന്ന് ബിഎംഎംഎ അംഗം റൂബിന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: