ന്യൂദല്‍ഹി: 1993ലെ മുംബൈ സ്ഫോടനം അടക്കമുള്ള കേസുകളിലെ പ്രതികള്‍ പാകിസ്ഥാനില്‍ സുരക്ഷിതരായി കഴിയുകയാണെന്ന് ഇന്ത്യ. വേണ്ടത്ര തെളിവുകള്‍ നല്‍കിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന് തയ്യാറായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
ഇവര്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പോലും പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള പ്രതികളാണ് പാകിസ്ഥാനില്‍ കഴിയുന്നത്. ദല്‍ഹിയില്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യം ഇപ്പോഴും പലകോണില്‍ നിന്നും തീവ്രവാദ ഭീഷണി നേരിടുകയാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. തന്ത്രപ്രധാനമായ ആയുധമായി ദക്ഷിണേഷ്യയില്‍ തീവ്രവാദം വളര്‍ന്നുവരുന്ന സ്ഥിതിയാണുളളതെന്നും ഷിന്‍ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: