ദമാസ്ക്കസ്: സിറിയയില്‍ സൈനിക വിമാനം വെടിവച്ചിട്ട് വിമതര്‍ എണ്ണപ്പാടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കിഴക്കന്‍ നഗരമായ ദിയര്‍ എല്‍ സൗറിലുള്ള അത്വാര്‍ എണ്ണപ്പാടമാണ് വിമതര്‍ പിടിച്ചെടുത്തത്. സൈന്യവുമായി മൂന്ന് ദിവസം നീണ്ട് നിന്ന യൂദ്ധത്തിന് ശേഷമാണ് പിടിച്ചെടുക്കല്‍.
നിരവധി സൈനികരെ വിമതര്‍ ബന്ധികളാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 60 സിവിലിയന്മാര് ഉള്‍പ്പടെ 134 പേര് കൊല്ലപ്പെട്ടിരുന്നു. ദമാസ്ക്കസിലെ രാഷ്ട്രീയ രഹസ്യാന്വേഷണ ഓഫീസിന് സമീപം സൈനികരും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ പ്രതിപക്ഷ കക്ഷികളുടെ എകോപനം ലക്ഷ്യമിട്ട് ദോഹയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമവായം ഉണ്ടായില്ല. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ മുഖ്യപ്രതിപക്ഷമായ സിറിയന്‍ നാഷണല്‍ കൗണ്‍സിലിന്റെ കര്‍ക്കശ നിലപാടാണ് സമവായത്തിന് തടസമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: