കൊച്ചി: പനങ്ങാട്, ചേപ്പനം, ചാത്തമ്മ, കുമ്പളം മേഖലയിലെ മയക്കുമരുന്നു വില്‍പ്പന ശൃംഖലയിലെ പ്രധാനി പോലീസ് പിടിയിലായി. ചേരാനെല്ലൂര്‍ ഇടയകുന്നം കപ്പേളക്കുസമീപം കണ്ണാടിപ്പടി വീട്ടില്‍ ഷണ്മുഖന്റെ മകന് ഷോബീന് രാജ് (31) ആണ് ഇന്നലെ ഉച്ചയ്ക്ക് ചേപ്പനം വാട്ടര്‍ ടാങ്കിനു സമീപം വച്ച് 30 ലൂപ്പിജെസിക്ക് ആപ്യൂളും, 150 ഗ്രാം കഞ്ചാവുമായി പനങ്ങാട് പോലീസിന്റെ പിടിയിലായത്. പനങ്ങാട് മേഖലയിലെ കൗമാരക്കാര്‍ക്കടക്കമുള്ള വില്‍പ്പനക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇയാളുടെ മൊബെയില്‍ ഫോണിലേക്ക് ഇടപാടുകള്‍ വിളിക്കുന്നതിനനുസരിച്ച് അവര്‍ പറയുന്ന സ്ഥലങ്ങള്‍ ഓട്ടോറിക്ഷാ കാര്‍ എന്നിവയില്‍ സഞ്ചരിച്ച് മയക്കുമരുന്ന് എത്തിക്കുകയാണ് പതിവ്. പോലീസിന്റെ പിടിയില്‍ പെടാതിരിക്കുവാനായി ചേപ്പനത്തെ ചെമ്മീന്‍ കെട്ടുകളിലും, കായല്‍ തുരുത്തുകളിലുമാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്.
പോലീസ് പട്രോളിംഗ് ജീപ്പ്പ് കണ്ട് ഓടിയ ഇയാളെ പനങ്ങാട് എസ്ഐ എ.ബി.വിബിന്, പോലീസുകാരായ ആന്റണിജോസഫ്, കെ.എന്‍.ഗോപി എന്നിവര്‍ ചേര്‍ന്ന് ഓടിച്ചിട്ടു പിടികുടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: