ആലുവ: തീവണ്ടികളില്‍ കവര്‍ച്ചനടത്തുന്ന സംഘത്തില്പ്പെട്ടവരെകുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇത്തരത്തില്‍ വര്‍ഷങ്ങളായി കവര്‍ച്ചനടത്തുന്ന സംഘത്തിലെ തലവനായ ഹരിയാനസ്വദേശിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭ്യമായത്. ഇതേതുടര്‍ന്ന് റെയില്‍വേ പോലീസ് കമ്പാര്‍ട്ടുമെന്റുകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. അടുത്തിടെ നടന്ന ചില കവര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് സംഘത്തലവനായ പ്രദീപ് കുമാറിനെ ഹരിയാനയില്‍ചെന്ന് പോലീസ് പിടികൂടിയത്. ഇയാളുടെ കീഴില്‍ നൂറ് കണക്കിനാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. മാന്യമായവസ്ത്രം ധരിച്ച് ടിക്കേറ്റ്ടുത്താണ് ഇവര്‍ ട്രെയിനുകളില്‍ യാത്രചെയ്യുക. ഇവരുടെ ലഗേജുകളില്‍ ഏതാനും പഴകിയ വസ്ത്രങ്ങളായിരിക്കും ഉണ്ടാകുക. കൂടെയുള്ളയാത്രക്കാരുമായി വളരെവേഗത്തില്‍ പരിചയത്തിലാകുകയും അവര്ബാത്ത് റൂമില്‍ പോകുമ്പോഴും മറ്റും അവരുടെ ലഗേജുകളുടെ സൂക്ഷിപ്പുകാരനായും ചമയും. അപ്രകാരം വിശ്വാസമുണ്ടാക്കിയെടുത്തശേഷമാണ് ലഗേജും മോഷ്ടിച്ച് ഏതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങുക. മോഷണത്തിന് തയ്യാറെടുക്കുമ്പോള്തന്നെ സംഘത്തിലെ ഏതാനും പേരെ ചിലറെയില്വേസ്റ്റേഷനുകളിലായി നിലയുറപ്പിക്കും. പലപ്പോഴും മോഷ്ടിക്കുന്നലഗേജുകള് ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഈ സ്ഥലങ്ങളില്‍ സ്വീകരിക്കുന്നതിനായി സംഘാംഗങ്ങളെ നിയോഗിച്ചിട്ടുമുണ്ടാകും. വലിച്ചെറിഞ്ഞ വിവരം മൊബെയില്‍ ഫോണിലൂടെയാണ് അറിയിക്കുക. ഇ.സി.കോച്ചിലെയാത്രക്കാര്ക്ക് ഇപ്പോള്‍ തിരിച്ചറിയല്‍കാര്‍ഡ് കൈവശംവയ്ക്കണമെന്ന നിബന്ധനയുണ്ട്. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനുമുമ്പ് കവര്‍ച്ചാകേസുകളില്‍ പ്രതികളായിട്ടുള്ളവരുടെ ലിസ്റ്റും പരിശോധന സംഘങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അടുത്തമാസം മുതല്‍ സ്ലീപ്പര്‍ കാര്‍ഡുകളില്‍ യാത്രചെയ്യുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: