കൊച്ചി: ഭഗവദ്ഗീത ആധുനിക ലോകത്തിലെ ജീവിതപ്രതിസന്ധികളില്‍, അറിവും കരുത്തും പകരുന്ന ഉജ്ജ്വല ജീവിത ദര്‍ശനമാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. അങ്കമാലിയില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ഗീതാസംഗമം 2012ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു സ്വാമി ചിദാനന്ദപുരി. ജീവിതത്തിന്റെ സമസ്തമേഖലകളും പ്രതിസന്ധിയെ നേരിടുകയാണ്. ശരിയായ ചരിത്രബോധവും ദര്‍ശനങ്ങളുടെ വെളിച്ചവും ലഭിക്കാതെ പോകുന്നതാണ് പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം ലോകത്തിന്റെ പ്രകാശഗോപുരമാണ്. ആ പ്രകാശം സ്വന്തം ജീവിതത്തില്‍ പരത്താന്‍ ഓരോ മലയാളിയും ശ്രമിക്കേണ്ടതുണ്ടെന്നും സ്വാമി ആഹ്വാനം ചെയ്തു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അസി.ജനറല്‍ മാനേജര്‍ സി.ദിനേഷ്കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗീതാചരണ പ്രചരണത്തില്‍ ദത്തശ്രദ്ധനായ ഗുരുവായൂര്‍ കണ്ണന്സ്വാമിയെ ആദരപത്രം നല്കി പൊന്നാടയണിയിച്ച് ആദരിച്ചു. ഗുരുവായൂര്‍ ഗുരുസ്വാമി, കണ്ണന് സ്വാമി എന്നിവര്‍ പ്രസംഗിച്ചു.
ഗീതാസംഗമം ജനറല്‍ കണ്‍വീനര്‍ ഇ.എന്‍.അനില്‍, ഭാരതീയ വിചാരകേന്ദ്രം അങ്കമാലി ഘടകം പ്രസിഡന്റ് എ.ടി.സന്തോഷ്കുമാര്‍, ആര്.രാമചന്ദ്രന്‍പിള്ള, വി.എസ്.ജീവന്‍കുമാര്‍, പി.എന്‍.കമലം ടീച്ചര്‍, കെ.പി.ശങ്കരന്, എം.എ.ബ്രഹ്മരാജ്, ആര്.വി.ജയകുമാര്‍, സി.ആര്.സുധാകരന്, എം.കെ.പുരുഷോത്തമന്, പി.കുഞ്ഞിരാമന് മാസ്റ്റര്‍, ടി.എസ്.ചന്ദ്രബോസ്, ഡോ.രതീഷ് സി.നായര്‍, കെ.ജി.പത്മാവതി ടീച്ചര്‍ എന്നിവര്‍ ഉദ്ഘാടനയോഗത്തില്‍ പങ്കെടുത്തു. സുരേഷ് ശ്രീകണ്ഠേശ്വരത്ത് സ്വാഗതവും എം.എ.അരവിന്ദന് യോഗത്തിന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: