ന്യൂദല്‍ഹി: ഭരണ പരാജയം മറച്ചുവയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ പദ്ധതിയിടുകയാണെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു. 2014ലെ തെരഞ്ഞെടുപ്പില്‍ യുപിഎ പുറത്തുപോകുന്നതില്‍ നിന്ന് തടയാന്‍ മന്ത്രിസഭാപുന:സംഘടനകൊണ്ട് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രിയ നടപടികള്‍ പ്രഖ്യാപിച്ചതിന് ശേഷം അടുത്ത വര്‍ഷം മാര്‍ച്ചോടെ പാര്‍ലമെന്റ് പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വീഴ്ചകള്‍ മറച്ചുവച്ച് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ദയനീയശ്രമമാണ് മന്ത്രിസഭാപുന:സംഘടനയെന്നും നായിഡു ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പെട്രോളിയം മന്ത്രിയെ മാറ്റിയത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരെ പുറത്താക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്കി നിലനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും സത്യസന്ധത നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: