ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തെ അപലപിച്ച് ജമാ ഉദ് ദവാ നേതാവ് ഹാഫിസ് സയിദ് രംഗത്തെത്തി. ഭീകരര്‍ ജിഹാദിന് ചീത്തപ്പേരുണ്ടാക്കിയെന്ന് സയിദ് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് സയിദ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഏത് രാജ്യത്താണെങ്കിലും ജിഹാദിന്റെ പേരില്‍ ആളുകളെ കൊന്നൊടുക്കുന്നതിനെ താന്‍ അപലപിക്കുന്നതായും സയിദ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളെ ഒതുതരത്തിലും പിന്തുണക്കാനാകില്ലെന്നും സയിദ് കൂട്ടിച്ചേര്‍ത്തു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണഏജന്‍സിയായ എന്‍ ഐ എയുടെ ചോദ്യം ചെയ്യലിനോട് താന്‍ സഹകരിക്കന്‍ തയ്യാറാണ്. പാക്കിസ്ഥാന് സന്ദര്‍ശിക്കുന്ന അന്വേഷണ ഏജന്‍സിക്ക് അറിയാനുള്ള എല്ലാ വിവരങ്ങള്‍ക്കും താന്‍ മറുപടി നല്‍കുമെന്നും സയിദ് പറഞ്ഞു. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ സയിദിന് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കറാച്ചിയിലെ കണ്ട്രോള് റൂമിലിരുന്ന് ഭീകരാക്രമണം നിയന്ത്രിച്ചവരില്‍ സയിദും ഉണ്ടായിരുന്നതായി കേസുമായി ബന്ധപ്പെട്ട് പിടിയിലായ ലഷ്കര്‍ ഭീകരര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: