പാറ്റ്ന: ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് കൈലാശ്പതി മിശ്ര അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഗുജറാത്ത് ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
1944 മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണ്. ജനത പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് ബിഹാറില്‍ ധനകാര്യമന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: