ബാഴ്സലോണ: അര്‍ജന്റീനയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിക്ക് ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരി അന്റൊനെല്ല റൊക്കൂസൊയിലാണ് മെസിയ്ക്കു മകന് പിറന്നത്. തിയാഗോ എന്നാണ് കുഞ്ഞു മെസിക്ക് ഇട്ടിരിക്കുന്ന പേര്. ബാഴ്സലോണയിലെ ആശുപത്രിയിലാണ് തിയാഗോയുടെ ജനനം.
താനിപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്നായിരുന്നു ഫേസ്ബുക്കിലൂടെ മെസിയുടെ പ്രതികരണം. ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്കിയ ദൈവത്തിനു നന്ദി പറയുന്നതായും മെസി കൂട്ടിച്ചേര്‍ത്തു. മകന്റെ വരവ് ആഘോഷിക്കാന്‍ പരിശീലനത്തിനു അവധി നല്കി മെസിയും ആശുപത്രിയില്‍ എത്തിയിരുന്നു.
2004ല്‍ സ്പാനിഷ് ടീം ബാഴ്സലോണയിലെത്തിയ മെസി കഴിഞ്ഞ സീസണില്‍ 50 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടിനു അര്‍ഹനായിരുന്നു. കൂടാതെ കരിയറില്‍ 300 ഗോള്‍ എന്ന നേട്ടം കൈവരിച്ചതും അടുത്തിടെയാണ്. ഫിഫ ലോകോത്തര താരത്തിനു നല്കുന്ന ബാലന് ഡി ഓര് പുരസ്കാരത്തിനു നാമനിര്‍ദ്ദേശം ചെയ്തവരുടെ പട്ടികയില്‍ ഒന്നാം നിരയിലാണ് മെസിയുടെ പേരുള്ളത്.
തുടര്‍ച്ചയായി നാലാം വട്ടവും ബാഴ്സലോണയുടെ ഈ അര്‍ജന്റീനന്‍ താരം ലോകത്തിന്റെ നെറുകയിലെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: