ന്യൂദല്‍ഹി: ആരോഗ്യരംഗത്തെ പരിശീലനം സിദ്ധിച്ചവരുടെ അപര്യാപ്തത നികത്താനായി രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകളും നഴ്സിംഗ് കോളജുകളും ആരംഭിക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. ദല്‍ഹിയില്‍ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 30 ശതമാനവും ബിരുദാനന്തര കോഴ്സുകളുടെ എണ്ണം 50 ശതമാനവും വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും നിലവില്‍ പരിശീലനം സിദ്ധിച്ചവരുടെ കുറവ് ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പന്ത്രണ്ടാം പദ്ധതിയില്‍ ആരോഗ്യമേഖലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോഷകാഹരത്തിനും ശുചിത്വത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പാവപ്പെട്ടവര്‍ക്ക് മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, പോഷകാഹാരക്കുറവ് നികത്തുക, ശുചിത്വ പരിപാലനം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കാണ് സര്‍ക്കാര്‍ പന്ത്രണ്ടാം പദ്ധതിയില്‍ പ്രാമുഖ്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: