പത്തനാപുരം: കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെനൃ കോര്പ്പറേഷന് ചെയര്മാന് കെ. പുരുഷോത്തമനെ ജന്മനാട് ഉജ്വല വരവേല്‍പ്പ് നല്കി ആദരിച്ചു. കേരള വിശ്വകര്‍മ്മ പത്തനാപുരം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ ആവണീശ്വരം സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനം സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. നടേശന് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോര്‍ഡിലെ അംഗത്വം വിശ്വകര്‍മ്മജന്റെ അവകാശമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗസംഖ്യ അഞ്ചാക്കി ഉയര്‍ത്തി വിശ്വകര്മജനെ പ്രസിഡന്റായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോര്‍ഡംഗം ജി. ഭാര്ഗ്ഗവന് അധ്യക്ഷനായിരുന്നു. പരമ്പരാഗത തൊഴിലാളികളായ വിശ്വകര്‍മ്മജരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ കോര്പ്പറേഷന് ആവിഷ്ക്കരിക്കുമെന്ന് സ്വീകരണത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ചെയര്മാന് പറഞ്ഞു.
യോഗത്തില്‍ സി.ബി. വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.എം. ബിജു, സുനില്‍കുമാര്‍, കലാദേവി, ആര്‍ട്ടിസാന്‍സ് മഹിളാസമാജം ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി. ശാന്തമ്മ, പി.വി. ഗോപാലന് ആചാരി, സുരേഷ് വിപഞ്ചിക, സഹദേവന്, ബിജുലാല്‍, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ കെ. അനില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. ശിവദാസന്‍ ആചാരി മുഖ്യപ്രഭാഷണം നടത്തി. ബാബു വി. ആചാരി സ്വാഗതവും പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. സോമരാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: