ന്യൂദല്‍ഹി: മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ് ബച്ചന് ഫ്രാന്‍സിലെ രണ്ടാമത്തെ ബഹുമതിയായ നൈറ്റ് ഓഫ് ദ് ഓര്‍ഡര്‍ ഒഫ് ആര്‍ട്സ് ആന്‍ ലെറ്റേഴ്സ് ഏറ്റുവാങ്ങി. ഇന്തോ-ഫ്രഞ്ച് സഹകരണത്തിനായുള്ള പ്രചാരണത്തിനും സിനിമ മേഖലയ്ക്കു നല്കിയ സംഭാവനകള്‍ കണക്കിലെടുത്തുമാണു ഫ്രാന്‍സ് സര്‍ക്കാര്‍ പൗരത്വ ബഹുമതി നല്‍കിയത്.
ഫ്രഞ്ച് സര്‍ക്കാരിന്റെ ബഹുമതിയില്‍ താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. തന്റെ കുടുംബത്തിന് ഏറെ സന്തോഷിക്കാവുന്ന നേട്ടമാണിതെന്നും അതില്‍ അഭിമാനിക്കുന്നെന്നും ബോളിവുഡ് താരം അമിതാഭ് ബച്ചന് പ്രതികരിച്ചു.
മുന്‍പു രണ്ടു പ്രാവശ്യം ബഹുമതി ഏറ്റുവാങ്ങാന്‍ ഐശ്വര്യക്കു സാധിച്ചിരുന്നില്ല. 2009ല്‍ പിതാവിന്റെ അനാരോഗ്യം കാരണവും 2011ല്‍ മുംബൈ ബോംബ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ചടങ്ങു മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: