വാഷിങ്ടണ്‍: സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രമുഖരായ ഫെയ്സ് ബുക്ക് മുഖംമിനുക്കുന്നു. ടൈംലൈന്‍ ലേഔട്ടില്‍ പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാനാണ് ഫെയ്സ്ബുക്കിന്റെ ശ്രമം. പുതിയ ലേഔട്ടില്‍ നിലവിലെ ഡബിള്കോളം പോസ്റ്റില്‍ നിന്നും വ്യത്യസ്തമായി സിംഗിള്‍ കോളത്തില്‍ മാത്രമേ ഇനിമുതല്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ.
പോസ്റ്റുകള്‍ ടൈംലൈന്‍ ലേഔട്ടില്‍ രണ്ട് കോളങ്ങളില്‍ വരുന്നത് അലോസരമുണ്ടാക്കുന്നുവെന്ന പരാതികള്‍ സ്ഥിരമായതോടെയാണ് ലേഔട്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഇനി മുതല്‍ ഇടതുവശത്തായിരിക്കും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുക. വലതുവശത്ത് ആക്ടിവിറ്റി മൊഡ്യൂള്സുകള്, ഫ്രണ്ട്സ് ലിസ്റ്റ്, ആപ്ലിക്കേഷനുകള്‍ എന്നിവയായിരിക്കും സ്ഥാനം പിടിക്കുക.
പേജുകള്‍ മുന്നോട്ടും പിന്നോട്ടും സ്ക്രോള്‍ ചെയ്യുമ്പോള്‍ പോസ്റ്റുകള്‍ കാണുന്നതിലെ ബുദ്ധിമുട്ട് പുതിയ ലേഔട്ട് ഡിസൈനില്‍ ഉണ്ടാവില്ല. മുകളില്‍ വലതു വശത്ത് കാണുന്ന വര്‍ഷ,മാസ വിവരങ്ങള്‍ പഴയ സ്ഥാനത്ത് തന്നെ തുടരും. പുതിയ ലേഔട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ചില യൂസേര്‍സിന് ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: