ദമാസ്ക്കസ്: സിറിയന്‍ ചെക്ക് പോസ്റ്റുകളിലുണായ ആക്രമണത്തില്‍ 28 സൈനികര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ദമാസ്കസിനും അലപ്പോയ്ക്കും ഇടയിലുള്ള മൂന്ന് സൈനിക ചെക്ക് പോസ്റ്റുകളിലാണ് വിമതര്‍ ആക്രമണം നടത്തിയത്.
ദമാസ്കസിന്റെ മറ്റ് പ്രദേശങ്ങളില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് വിമതരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് സൈനിക യുദ്ധവിമാനങ്ങള്‍ പ്രത്യാക്രമണം നടത്തുന്നുണ്ട്. കരസേനയ്ക്ക് വിമതരെ കീഴടക്കാന്‍ കഴിയാത്തതിനാലാണ് ഇത്.
അതേസമയം പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പക്ഷക്കാര്‍ ജനകീയ ക്യാമ്പയിനുകള്‍ ശക്തമാക്കി. വിമതര്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ആര്‍ജിക്കുന്നത് തടയാനാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: