വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ബഹിരാകാശ നടത്തത്തില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതി. ഏറ്റവുമധികം തവണ ബഹിരാകാശത്ത് നടന്ന വനിതയെന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് തിരുത്തിയത്.
ഏഴു തവണകളിലായി 50 മണിക്കൂര്‍ 40 മിനിറ്റാണ് ബഹിരാകാശത്ത് സുനിത നടന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികള്‍ക്ക് വേണ്ടിയായിരുന്നു ഈ നടത്തം. ബഹിരാകാശ സ്റ്റേഷന്റെ അമോണിയ ശീതീകരണിയിലെ കേടുപാടു നീക്കുന്നതിനാണ് സുനിതയും ഫ്ലൈറ്റ് എന്‍ജിനീയര്‍ അകി ഹൊഷിഡെയും ബഹിരാകാശ താവളത്തിനു പുറത്തിറങ്ങിയത്. ആറര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സുനിത ബഹിരാകാശ നടത്തത്തിലൂടെ 50 മണിക്കൂറിന്റെ റെക്കോര്‍ഡാണ് സൃഷ്ടിച്ചു.
44 മണിക്കൂറായിരുന്നു സുനിതയുടെ ഇതിനു മുന്‍പത്തെ റിക്കോര്‍ഡ്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ നാള് ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡും സുനിതയുടെ പേരിലാണ്. ഇന്ത്യയിലെ ഗുജറാത്തില്‍ നിന്ന് കുടിയേറിയ ദീപക് പാണ്ഡ്യയുടെ മകളാണ് സുനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: