കാഞ്ഞങ്ങാട്: ൨൦൦൩ല്‍ കോഴിക്കോട് മാറാട് കടപ്പുറത്ത് എട്ട് ഹിന്ദുക്കളെ നിഷ്ക്കരുണം കൊലപ്പെടുത്തിയ മാറാട് കൂട്ടക്കൊല കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിക്കണമെന്ന് കേരള ഹൈക്കോടതിയും ഇതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും ഭരണ പ്രതിപക്ഷ കക്ഷികളും മറ്റുള്ള എല്ലാവരും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിന് തയ്യാറാകാതിരിക്കുന്നതിണ്റ്റെ പിന്നില്‍ തടസ്സമെന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണ ദാസ് ആവശ്യപ്പെട്ടു. മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ സംസ്ഥാ ന വ്യാപകമായി നടന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന് തടസ്സമാരാണ്എന്ന് മുഖ്യമന്ത്രി പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. മുസ്ളിം ലീഗാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്. ലീഗിനെ വെറുപ്പിച്ചാല്‍ ഭരണം താഴെ വീഴും. അരങ്ങത്ത് മാറാട് കൂട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന് പറയുകയും അണിയറയില്‍ അതിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ നടത്തുകയുമാണ് കോണ്‍ഗ്രസും ലീഗുമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളത്തിലെ ഹിന്ദു സമൂഹം ആവശ്യപ്പെടുന്ന സിബിഐ അന്വേഷണം ഇനിയും അംഗീകരിക്കാതിരിക്കുന്നത് ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കലാണ്. പാക്കിസ്ഥാന് സഹായത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയും ലീഗുമാണ് അക്രമത്തിനും കൂട്ടക്കൊലയ്ക്കും പിന്നില്‍. ഇതില്‍ പങ്കാളികളായവരെ സംരക്ഷിക്കുന്നതിനാണ് മുസ്ളിം ലീഗ് ശ്രമിക്കുന്നത്. കേരളം ഇന്ന് മത ഭീകര വാദികളുടെ പറുദീസയായി മാറിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം പോലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ഭീകര സംഘടനകളുടെ പേര് വരെ വ്യക്തമാക്കി കഴിഞ്ഞു. കേരള സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന മത ഭീകരസംഘടനകളെക്കുറിച്ചും അവര്‍ ൨൭പേരെ വധിച്ചതിനെക്കുറിച്ചും എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇത്തരം സംഘടനകളെ നിരോധിക്കാന്‍ എന്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് വരാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് കുണ്ടാര്‍ രവീശ തന്ത്രികള്‍,ധര്‍ണ്ണ ഉദ്ഘാടനം ചെയ് തു. ഭാരതീയ മത്സ്യപ്രവര് ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന്, രാഷ്ട്രീയ സ്വയം സേവക് സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് എ.വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. കാസര്‍കോട് ജില്ലാ സെക്രട്ടറി പ്രവീണ്‍ കോടോ ത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. കുഞ്ഞിക്കണ്ണന് സ്വാഗതവും ഹൊസ്ദു ര്‍ഗ് താലൂക്ക് പ്രസിഡണ്ട് സുബ്രഹ്മണ്യന് തട്ടുമ്മല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: