കൊച്ചി : മതത്തെ പ്രീണിപ്പിച്ചു കൊണ്ട് മതേതരത്വത്തെ സൃഷ്ടിക്കാന്‍ കഴിയില്ല എന്നതാണ് “പ്രഭുവിന്റെ മക്കള്‍” എന്ന സിനിമ ചര്‍ച്ച ചെയ്യുന്നതെന്നു സംവിധായകന് സജീവന് അന്തിക്കാട്. ചിന്താ സമൂഹത്തിനു മുന്നില്‍ ഈശ്വരനെ നിഷേധിക്കുന്ന സിനിമയാണിതെന്നാണ് പൊതുസംസാരം. എന്നാല്‍ പൊതു സമൂഹത്തിന്റെ ശബ്ദം ജനപ്രിയ മാധ്യമം ഉപയോഗിച്ച് പുറത്തു കൊണ്ടു വരാനാണ് ഈ ചിത്രത്തിലൂടെ താന്‍ ശ്രമിച്ചിരിക്കുന്നതെന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയവും മതവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നു. കലാമൂല്യമായ ചിത്രങ്ങളെ പരിപോഷിപ്പിക്കുന്നതിനായി നിലവില്‍ വന്ന ചലച്ചിത്ര വികസന കോര്പ്പറേഷന് തങ്ങളുടെ കയ്യില്‍ നിന്ന് പണം ഈടാക്കുന്നത് വളരെ വേദനാജനകമാണെന്നും, പല തിയേറ്ററുകളിലും പണം കൊടുത്ത് ചിത്രം എടുപ്പിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. 21 തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. കലാഭവന്‍മണി, സലിം കുമാര്‍ എന്നിവര്‍ക്കു പുറമെ നാല്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ജിജോയ്, വിനയ് ഫോര്‍ട്, സ്വാസിക, ക്യാമറാമാന് മഞ്ചുലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: