ആലുവ: ആലുവ ജില്ലാ ആശുപത്രി ഡയാലിസിസ് സെന്റര്‍ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്നു. രാജ്യത്തെ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ എന്ന അംഗീകാരവും ആലുവ സെന്ററിന് കൈവരും. നിലവില്‍ 12 ഡയാലിസിസ് മെഷീനുകളാണ് ഇവിടെയുള്ളത്. 18 വീതം മെഷീനുകളുള്ള ദല്‍ഹി, പോണ്ടിച്ചേരി, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് രാജ്യത്തെ വലിയ ഡയാലിസിസ് സെന്ററുള്ളത്.
രണ്ടാംഘട്ട വികസനത്തില്‍ 13 മെഷീനുകള്‍ കൂടിയാണ് വരുന്നത്. ഇതോടെയാണ് ഒന്നാമന് എന്ന അംഗീകാരം ലഭിക്കുക. സ്വകാര്യ ഡയാലിസിസ് സെന്ററുകളില്‍ ഡയാലിസിസിന് 800 രൂപ ഈടാക്കുമ്പോള്‍ ഇവിടെ 200 രൂപ മാത്രമേയുള്ളൂ. 500 രൂപ കൊച്ചിന് ഷിപ്പ്യാര്ഡ് സംഭാവനയായി നല്‍കും. 25ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തില്‍ 2011 ജനുവരി 29നാണ് പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് 12 ഡയാലിസിസ് മെഷീനുകളും സംഭാവനയായാണ് ലഭിച്ചത്. രണ്ടാംഘട്ട നിര്‍മ്മാണത്തിന് 21ലക്ഷം രൂപയാണ് ചെലവായത്.
യൂണിയന് ബാങ്ക്, കൊച്ചിന് ഷിപ്പ്യാര്ഡ്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നോവെല്റ്റി നിപ്പോണ്‍ ടൊയോട്ട എന്നിവയാണ് മെഷീന് സംഭാവനയായി നല്‍കുന്നത്. ഡയാലിസിസ് മെഷീന് നിര്‍മ്മിക്കുന്ന കമ്പനിയും ഒന്ന് സൗജന്യമായി നല്‍കും. എയ്ഡ്സ് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: