വാഷിംഗ്ടണ്‍: ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ചെലവ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ഇക്കുറി പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മാത്രം ചെലവാകുക 260 കോടി യുഎസ് ഡോളറാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2012 ലെ പൊതുതെരഞ്ഞെടുപ്പിന് ചെലവാകുന്ന തുകയുടെ ഏകദേശരൂപമാണ് അധികൃതര്‍ പുറത്തുവിട്ടത്. അമേരിക്കന്‍ തെരഞ്ഞെടുപ്പു ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകയായ അറുനൂറു കോടി യുഎസ് ഡോളറാണ് ഇക്കുറി ചെലവായി പ്രതീക്ഷിക്കുന്നത്. നാലു വര്‍ഷം മുമ്പ് ഇത് 700 ദശലക്ഷം യുഎസ് ഡോളറായിരുന്നെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ സാമ്പത്തികഘടനയില്‍ വ്യക്തികളും സംഘടനകളും ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം മേല്‍ക്കൈ നേടുന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങളെക്കുറിച്ച് തങ്ങള്‍ വേണ്ടവിധം പരിശോധിക്കുമെന്ന് സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ് പൊളിടിക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെയ്ലാ ക്രംഹോള്‍സ് പറഞ്ഞു. മൊത്തം തെരഞ്ഞെടുപ്പു ചെലവു മാത്രമല്ല വര്‍ധിച്ചിരിക്കുന്നത് പാര്‍ട്ടികളുടെ പ്രവര്‍ത്തനച്ചെലവും ദിനംപ്രതി വര്‍ധിച്ചു വരുന്നതായും വാരാന്ത്യത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ബാഹ്യസംഘങ്ങളുടെ ചെലവു ചെയ്യല്‍ വളരെ കൂടിയിട്ടുണ്ട്.
ഈ സംഘങ്ങളുടെ പ്രവര്‍ത്തനഫലമായി പ്രധാനപ്പെട്ട രണ്ടു പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെയും ചെലവ് സപ്തംബര്‍ മാസത്തിലെ ആഴ്ചയില്‍ 19 ദശലക്ഷം ഡോളറായിരുന്നത് ഒക്ടോബറില്‍ 33 ദശലക്ഷമായി കൂടിയിട്ടുണ്ട്. ഇത് ഒക്ടോബര്‍ 21ന് ആരംഭിച്ച് ആഴ്ചയില്‍ 70 ദശലക്ഷമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 2008ല്‍ ചെലവായ 280 കോടി ഡോളറെന്നത് ഇക്കുറി കുറഞ്ഞ് 260 കോടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2012ല്‍ പ്രധാനപാര്ട്ടികളിലേതടക്കം പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ 200 കോടി ഡോളര്‍ മാത്രമേ ചെലവാക്കാവൂ.
സംഘടനകള്‍ക്കു പുറത്ത് 5280 ലക്ഷം ഡോളറാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചെലവാകുന്നതെന്ന് ഫെഡറല്‍ ഇലക്ഷന് കമ്മീഷന് കണക്കുകള്‍ ഉദ്ധരിച്ച് വെളിപ്പെടുത്തുന്നു. സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ് പൊളിടിക്സിന്റെ കണക്കനുസരിച്ച് വര്‍ഗാടിസ്ഥാനത്തിലുള്ള ചെലവ് 2012ല്‍ നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
ഹൗസിലെയും സെനറ്റിലെയും സ്ഥാനാര്‍ഥികള്‍ ചേര്‍ന്ന് 182 കോടി ഡോളര്‍ ചെലവാക്കുമത്രെ. 2010ല്‍ ഇത് 181 കോടിയായിരുന്നു. ഒബാമയുടെ പ്രചാരണത്തിനു വേണ്ടി ചെറിയ ചെറിയ സംഭാവനകളിലൂടെ പിരിച്ചത് 21430 ലക്ഷം ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന അധികാരികള്‍ സമ്പന്നരുടെ ശൃംഖല നന്നായി ഉപയോഗപ്പെടുത്തി കുറഞ്ഞത് 18010 ലക്ഷം ഡോളര്‍ പിരിച്ചെടുക്കുമെന്ന് കൂട്ടിച്ചേര്‍ക്കുന്നു. അപ്പുറത്ത് റോമ്മ്നിയുടെ പ്രചാരണത്തിന് ചെലവാകുന്നത് ചരിത്രത്തില്‍ സ്ഥാനം പിടിക്കാത്തവണ്ണം ചെറുതാണെന്നും എന്നാല്‍ ബാഹ്യശക്തികളുടെ സംഭാവന അവഗണിക്കാവുന്നതല്ലെന്നും പറയുന്നു.
പ്രചാരണം ആരംഭിച്ചതു മുതല്‍ ഇത് 3890ലക്ഷം ഡോളറിലെത്തി നില്‍ക്കുകയാണ്. അതില്‍ 708 ലക്ഷവും ചെറുസംഘങ്ങളുടെ സംഭാവനയാണെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: